Your Image Description Your Image Description

ശ്രദ്ധ നേടി ബേസിൽ ജോസഫ് നായകനാകുന്ന മരണമാസ്സ്‌ എന്ന ചിത്രത്തിലെ പുതിയ ഗാനം. ‘ചില്ലു നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. ജെകെ സംഗീത സംവിധാനം നിർവഹിച്ച ‘ചില്ലു നീ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു ദാസ്, രാഘൂ എന്നിവർ ചേർന്നാണ്.

ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്സ്’. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്.

ഏപ്രിൽ 10ന് വിഷു റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *