Your Image Description Your Image Description
Your Image Alt Text

കരാറിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം വാടകക്കാരൻ വസ്തു ഒഴിയാൻ വിസമ്മതിച്ചാൽ ഓരോ ദിവസത്തെ കാലതാമസത്തിനും പിഴ ഈടാക്കാൻ കോടതിയെ സമീപിക്കാൻ ഭൂവുടമയ്ക്ക് അർഹതയുണ്ടെന്ന് ഇജാർ പ്ലാറ്റ്ഫോം വ്യക്തമാക്കി. എന്നാൽ വാടക കരാറിന്റെ കാലാവധി അവസാനിച്ചതിന് ശേഷം വസ്തു ഒഴിയാൻ താമസം വരുത്തിയാൽ വാടകക്കാരന് പിഴ ചുമത്തുമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ ഈ നടപടി സ്വീകരിക്കാൻ കഴിയൂ.

ജനുവരി മുതൽ ഇജാർ പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ ചാനലുകൾ വഴി വാടക തുക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ തുടങ്ങിയതായി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇജാർ മുഖേനയുള്ള വാടക അടയ്ക്കുന്നതിൽ എല്ലാ പുതിയ റെസിഡൻഷ്യൽ വാടക കരാറുകളും ഉൾപ്പെടുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *