Your Image Description Your Image Description
Your Image Alt Text

സീലൈനിൽ പരിസ്ഥിതി ബോധവൽക്കരണ ക്യാംപിന് തുടക്കമായി. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് പരിസ്ഥിതി ബോധവൽക്കരണം ലക്ഷ്യമിട്ട് ‘അൽ എന്ന’ ഡെസേർട്ട് ക്യാംപ് തുടങ്ങിയത്. സിവിൽ ഡിഫൻസ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തർ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണിത്. ക്യാംപിൽ ഫെബ്രുവരി 3 വരെ സന്ദർശിക്കാം. എല്ലാ വിഭാഗം ജനങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

നിലവിലെ ശൈത്യകാല ക്യാംപുകളിൽ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ, സുരക്ഷ ഉറപ്പാക്കേണ്ടതെങ്ങനെ എന്നിവയ്ക്കു പുറമേ പ്രകൃതി വിഭവങ്ങളെയും സമുദ്ര തീരങ്ങളെയും സംരക്ഷിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളെക്കുറിച്ചും സന്ദർശകരെ ബോധവൽക്കരിക്കും. വീടുകളിലും ക്യാംപുകളിലും തീപിടിത്തം ഒഴിവാക്കാനുള്ള മാർഗങ്ങളും തീപിടിത്തമുണ്ടായാൽ എങ്ങനെ പ്രതിരോധിക്കാമെന്നത് സംബന്ധിച്ച  ബോധവൽക്കരണവും സിവിൽ ഡിഫൻസ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *