Your Image Description Your Image Description
Your Image Alt Text

ചന്ദ്രനിൽ ബഹിരാകാശ നിലയം നിർമിക്കാനുള്ള രാജ്യാന്തര പദ്ധതിയിൽ പങ്കാളികളാകുമെന്നു യുഎഇ. 10 ടൺ ഭാരമുള്ള ക്രൂ ആൻഡ് സയൻസ് എയർ ലോക്ക് എന്ന പ്രവേശന കവാടമാണ് നിർമിക്കുക. 2030 ആകുമ്പോഴേക്കും പ്രവേശന കവാടത്തിന്റെ വിക്ഷേപണമുണ്ടാകും. ഒപ്പം ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതിയും രാജ്യം പ്രഖ്യാപിച്ചു. ബഹിരാകാശ നിലയത്തിലെ പങ്കാളിത്തവും മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതിയും സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും നാസയും തമ്മിൽ കരാർ ഒപ്പുവച്ചു. 2030ൽ ആകും ഇമറാത്തി സഞ്ചാരിയുടെ ചാന്ദ്രയാത്ര. യുഎഇ നിർമിക്കുന്ന എയർലോക്ക് (പ്രവേശന കവാടം) സഞ്ചാരികൾക്ക് ബഹിരാകാശ നിലയത്തിലെ വീടായി പ്രവർത്തിക്കും.

എയർ ലോക്ക് നിർമാണത്തോടൊപ്പം ബഹിരാകാശ നിലയത്തിൽ ജീവൻ നിലനിർത്താൻ ആവശ്യമായ സാങ്കേതിക സഹായവും എംബിആർഎസ്‌സിയിലെ ശാസ്ത്രജ്ഞർ നൽകും. ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കാനുള്ള പ്രത്യേക കേന്ദ്രവും ചന്ദ്ര ദൗത്യം നിയന്ത്രിക്കാനുള്ള ഗ്രൗണ്ട് സ്റ്റേഷനും യുഎഇയിൽ ഉടൻ സ്ഥാപിക്കും.

യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യ

Leave a Reply

Your email address will not be published. Required fields are marked *