Your Image Description Your Image Description

വിദേശ നിക്ഷേപകർക്കും സ്വന്തമായി വസ്തു സമ്പാദിക്കുവാൻ വാതിൽ തുറന്ന് സൗദി അറേബ്യ. പുതിയ ചട്ടങ്ങൾ ഉദാരമാക്കിയതോടെ സൗദിയിൽ ഇനി മുതൽ നിക്ഷേപകരായ വിദേശികൾക്കും വസ്തു സ്വന്തമായി വാങ്ങുന്നതിന് സാധ്യമാകും.ഭൂമി വിലകൊടുത്തു വാങ്ങി സ്വന്തമാക്കുന്നതിനും വസ്തുകച്ചവടത്തിൽ ഇടപെടുന്നതിനും വിദേശികൾക്ക് അവസരം നൽകുന്നതോടൊപ്പം ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം.

മക്ക, മദീന പുണ്യനഗര അതിർത്തിക്ക് പുറത്ത് രാജ്യത്ത് എവിടെയും റിയൽ എസ്റ്റേറ്റ് ബിസിനസിൽ വിദേശികൾക്ക് നിക്ഷേപം നടത്താനുള്ള അവസരമാണ് ലഭിക്കുന്നത്. ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനായി അനുമതി നൽകുന്ന പുതിയ അനുകൂല ചട്ടങ്ങൾ സൗദി അറേബ്യയിൽ നിക്ഷേപകരായെത്തുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകും. വിദേശ നിക്ഷേപകർക്ക് സൗദിയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ അവസരം ഒരുക്കുകയാണ് നിക്ഷേപ മന്ത്രാലയം.

Leave a Reply

Your email address will not be published. Required fields are marked *