Your Image Description Your Image Description

വിദ്യാർഥിയുടെ ഇന്‍റേണൽ അസസ്മെന്‍റ് മാർക്ക് സി.ബി.എസ്.ഇ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ പിന്നീട് തിരുത്തലുകൾ നടത്താൻ കഴിയില്ലെന്ന് ഡൽഹി ഹൈകോടതി. അപ്‌ലോഡ് ചെയ്യുമ്പോൾ പിശക് സംഭവിച്ചാലും പിന്നീട് തിരുത്തലുകൾക്കായി അപേക്ഷിക്കാനാവില്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരം തിരുത്തലുകൾ അനുവദിക്കുന്നത് ഈ പ്രക്രിയ ആകെ അലങ്കോലമാകുന്നതിലേക്ക് നയിക്കുമെന്നും ഓരോ കേസിലും സി.ബി.എസ്.ഇ സ്വതന്ത്രമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് സി. ഹരി ശങ്കർ പറഞ്ഞു. ഒരു രക്ഷിതാവ് നൽകിയ ഹരജി തള്ളിയാണ് ഹൈകോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2019 – 2020 അധ്യയന വർഷത്തിൽ പത്താം ക്ലാസിലെ സോഷ്യൽ സ്റ്റഡീസിലെ മകളുടെ ഇന്റേണൽ അസസ്‌മെന്റ് മാർക്ക് ശരിയാക്കാൻ സി.ബി.എസ്.ഇക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *