Your Image Description Your Image Description

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കാൻസർ രോഗിയായ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. 29 കാരനായ പ്രതിയെ വ്യാഴാഴ്ച ബീഹാറിൽ നിന്ന് പിടികൂടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

പോലീസ് പറയുന്നതനുസരിച്ച്, ബിഹാറിലെ ഇരയുടെ കുടുംബത്തിന്റെ അതേ ഗ്രാമത്തിൽ നിന്നുള്ള പ്രതി, രണ്ട് മാസം മുമ്പ് ബദ്‌ലാപൂരിൽ വാടകയ്ക്ക് താമസസൗകര്യം ഒരുക്കി നൽകുകയും, പെൺകുട്ടിയുടെ യുടെ ചികിത്സയ്ക്ക് സഹായിക്കുകയും ചെയ്തിരുന്നു.

വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്യുകയും മൂന്ന് തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശൈലേഷ് കാലെ പറഞ്ഞു.

മുംബൈയിലെ ഒരു ആശുപത്രിയിൽ കീമോതെറാപ്പിക്ക് വിധേയയായ കുട്ടി, പതിവ് പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

ഇതേത്തുടർന്ന് പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *