Your Image Description Your Image Description

കേന്ദ്ര മന്ത്രിസുരേഷ് ഗോപിഒരുകാര്യം മനസ്സിലാക്കണം ,ബഹുമാനം വെരട്ടി മേടിക്കേണ്ട ഒന്നല്ല. മറിച്ച് നമ്മുടെ പ്രവർത്തി കൊണ്ട് ആർജിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എന്തായിരുന്നു പ്രകടനം ? നിങ്ങളവിടെ സർക്കസ് കൂടാരത്തിലെ കോമാളിയായി മാറുന്നു . നാട്ടുമ്പുറത്താണെങ്കിൽ പട്ടി ഷോ എന്നു പറയും.

നിങ്ങളോട് ചോദിക്കാനും പറയാനും ആരുമില്ലേ. ഒരു പൊതുപ്രവർത്തകനായി നിൽക്കുമ്പോഴും പ്രത്യേകിച്ച് മന്ത്രിയായി വാഴുമ്പോൾ കൂടുതൽ നമ്മൾ എളിമയോടെ വേണ്ടേ നിൽക്കേണ്ടത് ? ജനങ്ങളാണ് നിങ്ങളുടെ യജമാനന്മാർ .

നിങ്ങൾ ധാർഷ്ട്യമാണ് കാണിക്കുന്നത്. ഇത് നിങ്ങളുടെ വില കളയുന്നു . മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്തമാണ് മറിച്ചും തിരിച്ചും ചോദ്യങ്ങൾ ചോദിക്കുകയെന്നുള്ളത് . നിങ്ങളുടെ ഒരു എതിരാളിയോടാണ് ഒരു മാധ്യമപ്രവർത്തകൻ ഇത് ചോദിക്കുന്നതെങ്കിൽ നിങ്ങൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുമായിരുന്നു .

ജോൺ ബ്രിട്ടാസ് പറഞ്ഞതാണ് ശരി. നിങ്ങളുടെ അടിസ്ഥാന പ്രശ്നം നിങ്ങൾക്ക് രാഷ്ട്രീയത്തിൽ തിരക്കഥ എഴുതിത്തരാൻ ആളില്ലന്നുള്ളതാണ്. നിങ്ങൾ തിരുവിതാംകൂർ മഹാരാജാവ് ഒന്നുമല്ലല്ലോ.
നിങ്ങൾ തിരുത്താൻ തയ്യാറാകുമെന്ന് കരുതി ഒന്നുമല്ല ഇത് പറയുന്നത് .

അഹങ്കാരം അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന നിങ്ങൾക്ക് തിരുത്തേണ്ട ആവശ്യവുമില്ല, തിരുത്തുകയും ചെയ്യരുത്. എന്നാലും മാധ്യമങ്ങൾ പറയാനുള്ളത് പറയും. നിങ്ങൾ ഒരു കള്ളനാണയം തന്നെയാണ്.
നിങ്ങൾക്ക് ആദ്യം തെറ്റുപറ്റിയത് ബിജെപിക്കാരും കോൺഗ്രസുകാരും കൂടി കഷ്ടപ്പെട്ട് നിങ്ങളെ ജയിപ്പിച്ചപ്പോൾ അത് തള്ളിപ്പറഞ്ഞത് തന്നെയാണ്.

നിങ്ങൾ ഒരു അൽപ്പനായതുകൊണ്ട് നിങ്ങളുടെ ധാരണ, നിങ്ങളുടെ മിടുക്കു കൊണ്ട് ജനങ്ങൾ വോട്ട് തന്നുവെന്നാണ് . ഒരിക്കലും അല്ല. മുൻപ് പറഞ്ഞതുപോലെ പാർട്ടി പ്രവർത്തകരുടെ മിടുക്കു കൊണ്ട് ജയിച്ചതാണ്.

കെ സുരേന്ദ്രൻ അതിന് വഹിച്ച പങ്ക് ചില്ലറ ഒന്നുമല്ല. അത് മനസ്സിലാക്കാതെയാണ് നിങ്ങൾ പലപ്പോഴും പ്രതികരിക്കുന്നത് . പിന്നെ നിങ്ങളെ ബിജെപി കൃത്യസമയത്ത് കൃത്യമായി ഉപയോഗിച്ചുവെന്നുള്ളത് പറയാതിരിക്കാനും വയ്യ. എന്ന് കരുതി നിങ്ങൾ മോദിക്കും അമിത്ഷാക്കും മുകളിലാണന്ന് ധരിക്കരുത്.

അല്പത്തരവും വിവരക്കേടുമായ എന്റെ പൊന്നു സുഹൃത്തേ , നിങ്ങൾ വിളിച്ചു പറഞ്ഞതെന്താ ? ഞാനാരാണെന്ന് നിങ്ങൾക്ക് അറിയാമോയെന്ന് . നിങ്ങൾ ആരാണെന്ന് അറിഞ്ഞതുകൊണ്ടല്ലേ മാധ്യമങ്ങൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നത്. അല്ലെങ്കിൽ ആ രീതിയിലുള്ള ചോദ്യങ്ങൾ നിങ്ങളോട് ചോദിക്കുമോ.

പാർലമെന്റിൽ നിങ്ങൾ എന്ത് വൃത്തികേടാണ് കാട്ടിക്കൂട്ടിയത്. മാധ്യമ സഹോദരങ്ങളോട് പറയുവാനുള്ളത് ഒന്നേയുള്ളു , ഇവന്റെയൊന്നും പുറകെ സാറേ സാറേ എന്ന് വിളിച്ച് നടക്കരുത്. ഒന്നോ രണ്ടോ അക്ഷരം മാറ്റി വിളിച്ചാലും കുഴപ്പമില്ല. സായിപ്പിന്റെ ഭാഷയിൽ മിസ്റ്റർ കൂട്ടിയങ്ങ് വിളിച്ചാൽ ,വലിയ ചൊറിച്ചിൽ അവിടെ തീരും. നിങ്ങളെയൊക്കെ ഏത് സ്കൂളിൽ പഠിപ്പിച്ചിട്ടാണ് ഇവനെയൊക്കെ സാറേ സാറേ എന്ന് വിളിക്കുന്നത്.

സുരേഷ് ഗോപിയുടെ മേൽ ചില സിനിമയുടെ പ്രേതം കേറി കൂടിയിട്ടുണ്ട് . മുൻപൊരു സിനിമയിൽ “ഒരു അച്ഛന്റെ രോദനം “എന്ന് നിങ്ങൾ മൂന്നുപ്രാവശ്യം അലറുന്ന ഒരു ഭാഗമുണ്ടല്ലോ. അത് തന്നെയാണ് നിങ്ങൾ രാഷ്ട്രീയത്തിൽ കാണിച്ചുകൂട്ടുന്നത്.

നിങ്ങൾ പാർലമെന്റിലിരിക്കുമ്പോഴും ഏതോ സിനിമയിൽ അഭിനയിക്കുകയാണന്നാണ് നിങ്ങളുടെ വിചാരം. നിങ്ങൾ ആരെയാ പേടിപ്പിക്കുന്നത്. അതോ നിങ്ങൾക്ക് പേടി മൂലം ഒന്നും പറയാൻ സാധിക്കാത്തതുകൊണ്ട് കാണിക്കുന്ന കോപ്രായങ്ങളാണോ ?.

സിനിമയുടെ പ്രേതം ശരീരത്തിൽ നിന്ന് ആവാഹിച്ച് ഇറക്കി വെച്ചിട്ട് വേണം ,നിങ്ങൾ രാഷ്ട്രീയം കളിക്കാൻ. പൊതുപ്രവർത്തകൻ എളിമയുള്ളവനായിരിക്കണം. രഹസ്യമായി അഹങ്കരികാം ,പക്ഷേ പരസ്യമായിട്ടത് പ്രകടിപ്പിക്കരുത്.

നിങ്ങൾ ധരിക്കുന്നത് എല്ലാവർക്കും നിങ്ങളോട് വലിയ ബഹുമാനവും ആദരവുമാണെന്നാണ് . സത്യത്തിൽ പരമ പുച്ഛമാണ് നിങ്ങളെ പറ്റി ജനത്തിനുള്ളത്. അത് നിങ്ങളോട് ആരു പറഞ്ഞു മനസ്സിലാക്കി തരും ?
ഇതിനിടെ നിങ്ങളെ പറ്റി പല അപഖ്യതികളും പുറത്തുവരുന്നുണ്ട്. അതിലൊന്ന് ഒറ്റക്കൊമ്പൻ സിനിമയെ സംബന്ധിച്ചുള്ളതാണ്.

ഗോകുലം ഗോപാലിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പടത്തിൽ നിന്നും നിങ്ങളോട് ഒഴിവാക്കണമെന്ന് ബിജെപി നേതൃത്വം ഉപദേശിച്ചുവെന്നാണ് പുറത്തുവരുന്ന കഥ. എന്നാൽ നിങ്ങൾക്കത് സാധിക്കില്ല. അത് പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും അങ്ങനെയാണെങ്കിൽ മന്ത്രിയായി തുടരാൻ സാധിക്കില്ലന്ന് പാർട്ടി നേതൃത്വം പറഞ്ഞുവെന്നുമാണ് ലഭിക്കുന്ന വിവരം .

അതുമൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് നിങ്ങളെക്കൊണ്ടിതെല്ലാം ചെയ്യിച്ചു കൂട്ടുന്നത് . അങ്ങാടിയിൽ തോറ്റാൽ അമ്മച്ചിയുടെ നെഞ്ചത്തെന്ന് പറയും പോലെ . എന്തായാലും ഉന്നതമായ ഒരു സ്ഥാനത്തിരിക്കുമ്പോൾ ആ സ്ഥാനത്തിന്റെയും കസേരയുടെയും വില കളയാതെ കാത്തുസൂക്ഷിക്കേണ്ടത് ഇരിക്കുന്ന ആളുടെ മാത്രം ചുമതലയാണ്.

അല്ലാത്തപക്ഷം കാരണവന്മാർ പറയുന്നതുപോലെ ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ അവിടെ പട്ടി കയറിയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *