പുത്തൻ ലുക്കിൽ വൺപ്ലസ് 13 ടി വരുന്നു.ഈ മാസം പകുതിയോടെ ചൈനയിലാണ് ഫോണിന്റ ലോഞ്ച് പ്രതീക്ഷിക്കുന്നത്. അടുത്തിടെ, ഈ ഫോണിന്റെ ചില കൺസെപ്റ്റ് റെൻഡറുകൾ ചോർന്നിരുന്നു. ഇത് ഐഫോൺ പോലുള്ള ഡിസൈനുമായിട്ടാണ് ഈ വൺപ്ലസ് 13 ടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 13ടിക്ക് ഏകദേശം 37,000 രൂപയിൽ താഴെ വിലയുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, വൺപ്ലസ് 13ടി ആഗോളതലത്തിൽ പുറത്തിറങ്ങുമോ അതോ ചൈനീസ് വിപണിയിൽ മാത്രമായി തുടരുമോ എന്നതിനെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വൺപ്ലസ് പങ്കിടുന്നതുവരെ നമുക്ക് കാത്തിരിക്കേണ്ടിവരും.
ഈ ചിപ്‌സെറ്റ് ഉള്ള വില കുറഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട്ഫോണായിരിക്കും ഇത് എന്നും വിലയിരുത്തലുകളുണ്ട്. നിലവിൽ ഈ പ്രീമിയം ചിപ്സെറ്റുള്ള ഏറ്റവും വില കുറഞ്ഞ മോഡൽ ഐക്യൂ 13 ആണ്. സുരക്ഷയ്ക്കായി ഷോർട്ട്-ഫോക്കസ് ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറും പ്രതീക്ഷിക്കാം. കൂടാതെ 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും വൺപ്ലസ് 13 മിനിയിൽ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ഐഫോണുമായുള്ള മറ്റൊരു സാമ്യതയായി ഒരു ആക്ഷൻ ബട്ടണിന്റെ സാന്നിധ്യവും ഈ ഫോണിൽ ആരോപിക്കപ്പെടുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ 15 ൽ ആയിരിക്കും വൺപ്ലസ് 13 ടിയുടെ പ്രവർത്തനം. ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറയും 2x സൂമുള്ള 50MP ടെലിഫോട്ടോ ലെൻസും ഇതിൽ ഉണ്ടായിരിക്കുമെന്ന് കരുതപ്പെടുന്നു.