Your Image Description Your Image Description

തിരുവനന്തപുരം : കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്സ്പോ 2025-ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു.

സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിക്കായി സഹകരണ മേഖലയുടെ പങ്കും ഉൾപ്പെടുന്ന 60 സെക്കന്റ് ദൈർഘ്യമുള്ള എച്ച്.ഡി (ഡൈമെൻഷൻസ് – 1080 x 1920) പിക്സൽസ് – ആസ്പെക്ട് റേഷ്യോ- 9:16, ഓറിയന്റേഷൻ – വെർട്ടിക്കൽ) മലയാളം റീൽസുകളാണ് പരിഗണിക്കുക. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന മികച്ച റീൽസുകൾക്ക് ക്യാഷ് അവാർഡ് ലഭിക്കും.

റീൽസ് coopexpo2025@gmail.com ഇ-മെയിൽ വിലാസത്തിൽ ഏപ്രിൽ 10 നകം അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2330825, 0471-2335992.

Leave a Reply

Your email address will not be published. Required fields are marked *