Your Image Description Your Image Description

കൊച്ചി : മരട് നഗരസഭാ പരിധിയിലെ വയോജനങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നാലു ബാച്ചുകളായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്.

2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ വയോജനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയ പദ്ധതി പ്രകാരം നൂറോളം വയോജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. ഫോണില്‍ കോള്‍ ചെയ്യുന്നത്, വാട്‌സ് -ആപ്പ് , ഫേസ്ബുക്ക്, യു -ടൂബ് , യൂബര്‍ ബുക്കിങ്, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഡിജിറ്റല്‍ ലിറ്ററസി പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് പഠിപ്പിച്ചു.

പങ്കെടുത്ത എല്ലാവര്‍ക്കും നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാം പറമ്പില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രന്‍, ബേബി പോള്‍, ബിനോയ് ജോസഫ്,കൗണ്‍സിലര്‍മാരായ സി.ആര്‍.ഷാനവാസ്, ചന്ദ്രകലാധരന്‍, പി.ഡി രാജേഷ്,മിനി ഷാജി, അജിത നന്ദകുമാര്‍, സിബി സേവ്യര്‍, ജെയ്‌നി പീറ്റര്‍, മോളി ഡെന്നി, ടി.എം. അബ്ബാസ്, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, വയോമിത്രം കോ- ഓര്‍ഡിനേറ്റര്‍ ശ്രുതി മെറിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു. വയോജനങ്ങള്‍ക്കായി നഗരസഭ സംഘടിപ്പിച്ച ഡിജിറ്റല്‍ ലിറ്ററസി പരിശീലനം ഏറെ സഹായകരമായെന്ന് വയോജനങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *