Your Image Description Your Image Description
Your Image Alt Text

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഒരു കുടുംബത്തിലെ അഞ്ചുപേരുൾപ്പടെ 13 പേർ മരിച്ചു. ഉംറക്കായി സ്വന്തം കാറിൽ മക്കയിലേക്ക്​​ പുറപ്പെട്ട യമൻ പൗരനും കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിലെ ഓങ്കോളജി കൺസൾട്ടൻറുമായ ഡോ. ജാഹിം അൽശബ്​ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ്​ രണ്ട്​ കാറുകളിലും ഒരു ട്രക്കിലുമുള്ള ആളുകളുമാണ്​ അപകടത്തിൽപ്പെട്ടത്​.

റിയാദിൽനിന്ന്​ 75 കിലോമീറ്ററകലെ മുസാഹ്​മിയയിൽ വെച്ച്​ ഈ മൂന്ന്​ കാറുകളുടെ നേരെ എതിരിൽനിന്ന്​ വന്ന പാകിസ്​താനി പൗരൻ ഓടിച്ച ട്രക്ക്​ ഇടിച്ചുകയറിയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *