Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർ ജയൻ്റ്സുമാണ് ഏറ്റുമുട്ടിയത്. ഇതിന് മുമ്പായി ലഖ്നൗ മെന്റർ സഹീർ ഖാനും മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

മുംബൈ ഇന്ത്യൻസ് തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പരിശീലനത്തിനിടെ രോഹിത് ശർമയെ റിഷഭ് പന്ത് ആലിംഗനം ചെയ്യുകയാണ്. പിന്നാലെ രോഹിത് ശർമ സഹീർ ഖാനോടും സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ചെയ്യാനുള്ളതെല്ലാം താന്‍ ഭംഗിയായി ചെയ്തിട്ടുണ്ടെന്നും ഇനിയൊന്നും തെളിയിക്കാനില്ലെന്നുമാണ് രോഹിത് സഹീറിനോട് പറഞ്ഞത്.

രോഹിത് ശർമ സമീപകാലത്ത് മോശം ഫോം വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഐപിഎൽ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 21 റൺസ് മാത്രമാണ് മുംബൈ മുൻ നായകന് നേടാൻ കഴിഞ്ഞത്. എന്നാൽ മികച്ച പ്രകടനത്തിനായി പരിശീലനത്തിൽ കഠിനാധ്വാനം നടത്തുന്നതിൽ രോഹിത് കുറവ് വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *