Your Image Description Your Image Description

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷകേരളം ജനകീയ മത്സ്യകൃഷി 2025-2026 ന്റെ ഭാഗമായി വിവിധ പദ്ധതികളിലേക്കു അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപിയ ആസാം വാള,വരാല്‍, അനാബസ്, പാക്കു, തദ്ദേശീയ ക്യാറ്റ് ഫിഷ്, കാര്‍പ് മത്സ്യങ്ങള്‍) സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ് മത്സ്യകൃഷി ഒരു നെല്ലും ഒരു മീനും പദ്ധതി,പടുത കുളങ്ങളിലെ മത്സ്യകൃഷി ( ആസാം വാള, വരാല്‍, അനാബസ് തദ്ദേശീയ ക്യാറ്റ് ഫിഷ്) റീ സര്‍കുലേറ്ററി അക്വാ കള്‍ചര്‍ സിസ്റ്റം(തിലാപിയ അനാബസ്, ക്യാറ്റ് ഫിഷ്) . ബയോ ഫ്ളോക്സിലാപിയ, ആസാം വാള, വരാല്‍), ബയോ ഫ്ളോക് വനാമി ചെമ്മീന്‍ കൃഷി, കൂടു മത്സ്യ കൃഷി (തിലാപിയ കരിമീന്‍) കുളങ്ങളിലെ പൂമീന്‍ കൃഷി, കരിമീന്‍ കൃഷി, ചെമ്മീന്‍ കൃഷി, എംബാങ്ക്‌മെന്റ്പെന്‍ കള്‍ച്ചര്‍ എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോം മത്സ്യ ഭവനുകളില്‍ ലഭിക്കും. ജൂണ്‍നാലിനു മുമ്പായി മത്സ്യ ഭവനുകളിലോ അതാതു പഞ്ചായത്തുകളിലോ  പഞ്ചായത്തുകളിലെ പ്രൊമോട്ടര്‍മാര്‍ വഴിയോ അപേക്ഷ നല്‍കണം.ഫോണ്‍: 90746 11838

Leave a Reply

Your email address will not be published. Required fields are marked *