Your Image Description Your Image Description
Your Image Alt Text

എട്ടുമാസത്തിനിടെ രാജ്യത്ത് വ്യാജകമ്പനികളുടെ പേരിൽ 44,000 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി സർക്കാർ വ്യക്തമാക്കി. 29,723 വ്യാജകമ്പനികളുടെ പേരിലാണ് 44,015 കോടിരൂപയുടെ നികുതിതട്ടിപ്പ് നടത്തിയതായി ജി.എസ്.ടി. ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചരക്ക്‌-സേവന നികുതിയിലെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിലാണ് (ഐ.ടി.സി.) തട്ടിപ്പുനടത്തിയത്.

ഒക്ടോബർ-ഡിസംബർ കാലയളവിൽ മാത്രം 4153 വ്യാജകമ്പനികൾ വഴി 12,036 കോടിയുടെ തട്ടിപ്പുനടന്നു. മഹാരാഷ്ട്ര-926, രാജസ്ഥാൻ-507, ഡൽഹി-483, ഹരിയാണ-424 എന്നിങ്ങനെയാണ് വ്യാജകമ്പനികളുടെ കണക്ക്. തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽനിന്നായി 41 പേരെ അറസ്റ്റുചെയ്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *