Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ ​റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ​ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് വിരേന്ദർ സെവാഗ്. മത്സരത്തിൽ സിറാജിന്റെ പ്രകടനത്തിൽ ഒരു തീക്ഷ്ണത കാണാമായിരുന്നു എന്ന് സെവാഗ് പറഞ്ഞു.

‘മത്സരത്തിൽ സിറാജിന്റെ പ്രകടനത്തിൽ ഒരു തീക്ഷ്ണത കാണാമായിരുന്നു ഒരു പേസ് ബൗളറിൽ നിന്ന് പ്രതീക്ഷിക്കുന്നതും ആ തീ​ക്ഷണതയാണ്. എവിടെയോ സിറാജിന് വേദനിച്ചെന്ന് തോന്നുന്നു. തുടർച്ചയായി നാല് ഓവറുകൾ എറിഞ്ഞിരുന്നെങ്കിൽ സിറാജിന് ഒരു വിക്കറ്റുകൂടി സ്വന്തമാക്കാൻ കഴിയുമായിരുന്നു’, സെവാ​ഗ് പറഞ്ഞു.

അതേസമയം മത്സരശേഷം താൻ ഒരൽപ്പം വികാരാധീനനായെന്ന് സിറാജ് പറഞ്ഞിരുന്നു. ഞാൻ റോയൽ ചലഞ്ചേഴ്സിൽ ഏഴ് വർഷം കളിച്ചു. അതുകൊണ്ട് ഒരൽപ്പം വികാരാധീനനായി. ചുവപ്പ് ജഴ്സി നീലയായത് വൈകാരികമായിരുന്നു. എന്നാൽ ബൗളിങ്ങിന് തയ്യാറെടുത്തപ്പോൾ ഞാൻ ടൈറ്റൻസിന്റെ താരമായെന്നാണ് സിറാജ് പ്രതികരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *