Your Image Description Your Image Description

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളുടെ ശേഷി 10 മടങ്ങ് വർധിപ്പിച്ചു.ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം വഴിയാണ് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തിക്കുന്നത്.ദുബായിൽ നടന്നുവരുന്ന എഐ വീക്കിലാണ് സ്മാർട്ട് ഗേറ്റുകൾ വർധിപ്പിച്ചത് സംബന്ധിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ് അഥവാ ജിഡിആർഎഫ്എ പ്രഖ്യാപനം നടത്തിയത്. വിമാനത്താവളത്തിലെ സ്മാർട്ട് വേയിലൂടെ ഒരേസമയം പത്ത് യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

ഫേഷ്യൽ റക്കഗ്‌നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്മാർട്ട് ഗേറ്റുകളുടെ പ്രവർത്തനം. യാത്രക്കാർക്ക് പാസ്‌പോർട്ട് അടക്കമുള്ള ഒറിജിനൽ രേഖകളൊന്നുമില്ലാതെ എളുപ്പത്തിൽ ഇമിഗ്രേഷൻ പൂർത്തീകരിച്ച് ഗേറ്റ് വഴി കടന്നുപോകാനാകും. യുഎഇ, ജിസിസി പൗരന്മാർ, യുഎഇയിലെ താമസക്കാർ, ബയോമെട്രിക് പാസ്‌പോർട്ടുള്ള വിസ ഓൺ അറൈവൽ യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *