Your Image Description Your Image Description

സംസ്ഥാന വനിതാശിശുവികസന വകുപ്പ് സംസ്ഥാന നിര്‍ഭയസെല്ലിന് കീഴില്‍ അതിജീവിതരായ പെണ്‍കുട്ടികള്‍ക്കായി ആലപ്പുഴ ജില്ലയില്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോം പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും അവരെ മുഖ്യധാരയിലേക്ക് ഉള്‍ച്ചേര്‍ക്കുന്ന പ്രക്രിയയിലും (പ്രത്യേകിച്ച് അതിജീവിതരെ) പരിചയസമ്പന്നരായ സന്നദ്ധസംഘടനകൾക്ക് അപേക്ഷിക്കാം . 2015 ലെ ബാലനീതി നിയമവും ചട്ടങ്ങളും അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങളും പ്രവര്‍ത്തനവും നിര്‍ബന്ധമാണ്. കുട്ടികളെ പാര്‍പ്പിക്കുന്നതിനായി ജെ. ജെ. നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വിധത്തിലുള്ള കെട്ടിടം സ്വന്തമായുള്ള സംഘടനകള്‍ക്ക് മുന്‍ഗണന . അപേക്ഷാഫോറം, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഓഡിറ്റ് റിപ്പോര്‍ട്ട്, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, കെട്ടിടത്തിന്റെ പ്ലാന്‍ (ലഭ്യമാണെങ്കില്‍ മാത്രം) തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊപ്പോസല്‍ ഏപ്രില്‍ 25 ന് അഞ്ചുമണിക്ക് മുമ്പായി സ്‌റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, സ്‌റ്റേറ്റ് നിര്‍ഭയസെല്‍, വനിതാശിശുവികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന മേല്‍വിലാസത്തില്‍ അയക്കുക. ഇ-മെയില്‍ nirbhayacell@gmail.com ഫോണ്‍: 0471-2331059

Leave a Reply

Your email address will not be published. Required fields are marked *