Your Image Description Your Image Description

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ പൊ​തു​വി​പ​ണി​യി​ൽ 40-50 രൂ​പ​വ​രെ​യാ​ണ്​ വ​ർ​ധ​ന. ചി​ല്ല​റ വി​പ​ണി​യി​ൽ കി​ലോ​ക്ക്​ 280 മു​ത​ൽ 320 രൂ​പ വ​രെ​യാ​യി വി​ല ഉ​യ​ർ​ന്നു. പാ​ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ​ക്കും വി​ല വ​ൻ​തോ​തി​ൽ കൂ​ടി. ഒ​രു ലി​റ്റ​ർ പാ​ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ​ക്ക്​ 270-290 രൂ​പ​യാ​ണ് വി​ല. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര ഫെ​ഡും നി​ര​ക്ക്​ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു​മു​മ്പ്​ 2018ലാ​ണ് വെ​ളി​ച്ചെ​ണ്ണ​ക്ക്​ വ​ലി​യ രീ​തി​യി​ൽ വി​ല ഉ​യ​ർ​ന്ന​ത്.

കൊ​പ്ര ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മ​ൺ​സൂ​ണി​ൽ മ​ഴ കു​റ​ഞ്ഞ​ത്​ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലും തേ​ങ്ങ ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കേ​ര​ള​ത്തി​ലും ഉ​ൽ​പാ​ദ​നം വ​ലി​യ​തോ​തി​ൽ ഇ​ടി​ഞ്ഞി​രു​ന്നു. ഇ​തി​നൊ​പ്പം ഒ​​​രു കി​​​ലോ തേ​​​ങ്ങ​​​യു​ടെ​ വി​​​ല 80 രൂ​​​പ​​​യും ക​​​ട​​​ന്ന​​​തോ​​​ടെ തേ​​​ങ്ങ അ​​​ര​​​ച്ച ക​​​റി​​​യും തേ​​​ങ്ങാ​​​ച്ച​​​മ്മ​​​ന്തി​​​യും വെ​​​ളി​​​ച്ചെ​​​ണ്ണ വി​​​ഭ​​​വ​​​ങ്ങ​​​ളും അ​​​ടു​​​ക്ക​​​ള​​​യി​​​ല്‍​നി​​​ന്ന് ഔ​​​ട്ടാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *