Your Image Description Your Image Description

ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. തൂ​ക്കു​പാ​ലം-​ശി​വ​ൻ​കോ​വി​ൽ റോ​ഡി​ൽ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ഷെ​ഡ് കാ​റ്റി​ൽ നി​ലം​പൊ​ത്തി. ആ​ർ​ക്കും പ​രി​ക്കി​ല്ല. 1500 അ​ടി​യി​ല​ധി​കം വി​സ്തൃ​തി​യു​ള്ള കൂ​റ്റ​ൻ ഷെ​ഡാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്.

ന​ഗ​ര​സ​ഭ​യു​ടെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന ഏ​ഴു​നി​ല വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ന്റെ വ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സ്റ്റീ​ൽ ഷീ​റ്റു​ക​ളും കാ​റ്റി​ൽ നി​ലം​പൊ​ത്തി. പ​ട്ട​ണ​ത്തി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ളും ത​ക​ർ​ന്നു​വീ​ണു. വൈ​ദ്യു​തി ക​മ്പി​ക​ളി​ൽ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ്​ വൈ​ദ്യു​തി വി​ത​ര​ണ​വും ചി​ല​യി​ട​ങ്ങ​ളി​ൽ താ​റു​മാ​റാ​യി.

Leave a Reply

Your email address will not be published. Required fields are marked *