Your Image Description Your Image Description

ഇൻഫിനിക്സ് നോട്ട് 50x 5G+ (Infinix Note 50x 5G+) ആണ് ഇന്ന് മുതൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇൻഫിനിക്സിന്റെ നോട്ട് സീരീസിൽ എത്തിയിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ കരുത്ത് മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസർ ആണ്. 12000 രൂപയിൽ താഴെ വിലയിൽ അ‌വിശ്വസനീയമായ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഇൻഫിനിക്സ് നോട്ട് 50x 5G+ ന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 11,499 രൂപയും 8GB + 128GB വേരിയന്റിന് 12,999 രൂപയുമാണ് വില. ഫ്ലിപ്കാർട്ട് വഴിയാണ് ഇത് വാങ്ങാനാകുക. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ICICI ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇൻഫിനിക്സ് നോട്ട് 50x 5G+ വാങ്ങുമ്പോൾ 1,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് കൂടാതെ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കും. ഗ്രീൻ, പർപ്പിൾ, ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

ഇൻഫിനിക്സ് നോട്ട് 50x 5G+ യുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (720 ×1600 പിക്സലുകൾ) HD+LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 672 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.

Leave a Reply

Your email address will not be published. Required fields are marked *