സൗദിയിലും ഗൾഫിലും ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിന് സൗദി-ചൈനീസ് പങ്കാളിത്തം. സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ സപ്ലൈസ് കമ്പനി (സ്പിമാകോ)യും ചൈന നാഷനൽ ബയോടെക്നോളജി ഗ്രൂപ് ലിമിറ്റഡുമായാണ് സഹകരണ കരാറിൽ ഒപ്പുവെച്ചത്.
സൗദിയിലും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലും ഇൻഫ്ലുവൻസ വാക്സിനുകൾ വിതരണം ചെയ്യുന്നതിനും നിർമിക്കുന്നതിനും വിപണം ചെയ്യുന്നതും കരാറിലുൾപ്പെടും.ഈ മേഖലയിൽ ചൈനീസ് കമ്പനി നിർമിക്കുന്ന ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള പ്രത്യേക അവകാശങ്ങൾ ഒപ്പിട്ട കരാർ നൽകുന്നുണ്ടെന്ന് സ്പിമാകോ വിശദീകരിച്ചു. കരാറിന്റെ കാലാവധി 2026 ഡിസംബർ 31 വരെ നീളുമെന്നും സൂചിപ്പിച്ചു.