Your Image Description Your Image Description
Your Image Alt Text

സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്​റ്റാമ്പിങ്ങിന്​ വിരലടയാളം നിർബന്ധമാക്കുന്നു. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന്​ മുംബൈയിലെ സൗദി കോൺസുലേറ്റ്​ അറിയിച്ചു. ഇനി സൗദിയിലേക്ക്​ തൊഴിൽ വിസ സ്​റ്റാമ്പ്​ ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. സൗദി കോൺസുലേറ്റ്​ ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലാണ്​ പുതിയ വിവരം​ വ്യക്തമാക്കിയത്​.

രണ്ടുവർഷം മു​േമ്പ ഇതിനെ കുറിച്ച്​ സൗദിയധികൃതർ അറിയിപ്പ്​ നൽകിയിരുന്നു. 2022 മെയ് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ ആകുമെന്ന് കോൺസുലേറ്റ്​ അന്ന്​ ട്രാവൽ ഏജൻസികളെ അറിയിച്ചിരുന്നു. എന്നാൽ വിസ സർവിസിങ്​ നടപടികളുടെ പുറംകരാറെടുത്ത ഏജൻസിയായ വി.എഫ്.എസി​െൻറ ശാഖകളുടെ കുറവും പെടുന്നനെ നടപ്പാക്കുമ്പോഴുണ്ടാകുന്ന മറ്റ് പ്രായോഗിക പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചു ട്രാവൽ ഏജൻസികൾ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്ന് നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെ താൽക്കാലികമായി അന്ന്​ മരവിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *