Your Image Description Your Image Description

തിരുവനന്തപുരം: തിരുവല്ലം കൊളിയൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. സംഭവത്തിൽ ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടെ നാല് പേർ പിടിയിലായി. ലഹരി വ്യാപനം തടയാനുള്ള ഓപ്പറേഷൻ ഡി ഹണ്ടിൻറെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. വെള്ളയാണി സ്വദേശി വേണു, വള്ളക്കടവ് സ്വദേശികളായ മാഹീൻ, ആഷിക്, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. പരിശോധനയിൽ കാറിലുണ്ടായിരുന്ന എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, 65, 000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു.

കൊളിയൂർ കായൽകര ഭാഗത്ത് വെച്ച് സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ തലസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചതായിരുന്നു. സംഭവത്തിൽ പിടിയിലായ പ്രതികളിൽ ഷാജഹാൻ, മാഹീൻ എന്നിവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണെന്ന് പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *