Your Image Description Your Image Description
Your Image Alt Text

സിനിമാവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി ഫിലിം കമ്മിഷൻ സൗദിയിൽ സിനിമാനിർമാണത്തിന് പരിശീലനം നൽകും. പരിശീലനം സൗദിക്കുപുറമെ വിദേശത്തും നൽകും. സൗദിയിൽ റിയാദ്, മക്ക, അസീർ, നജ്റാൻ, തബൂക്ക്, കിഴക്കൻപ്രവിശ്യ എന്നിവയുൾപ്പെടെ 13 മേഖലകളിലാണ് പരിശീലനകേന്ദ്രം ഒരുക്കുക.ആദ്യസംരംഭം ഈമാസം എട്ടിന് ആരംഭിക്കും.

അതേസമയം സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്​റ്റാമ്പിങ്ങിന്​ വിരലടയാളം നിർബന്ധമാക്കുന്നു. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന്​ മുംബൈയിലെ സൗദി കോൺസുലേറ്റ്​ അറിയിച്ചു. ഇനി സൗദിയിലേക്ക്​ തൊഴിൽ വിസ സ്​റ്റാമ്പ്​ ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. സൗദി കോൺസുലേറ്റ്​ ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലാണ്​ പുതിയ വിവരം​ വ്യക്തമാക്കിയത്​.

Leave a Reply

Your email address will not be published. Required fields are marked *