Your Image Description Your Image Description
Your Image Alt Text

ദുബായിൽ അനുമതിയില്ലാതെ ഗാർഹികത്തൊഴിലാളിയെ നിയമിച്ച ഏഷ്യൻ യുവതിക്ക് ദുബായ് കോടതി 50,000 ദിർഹം പിഴ ചുമത്തി. അതേസമയം സ്പോൺസർ ഇല്ലാതെ ജോലി ചെയ്തതിനും അനധികൃതമായി രാജ്യത്ത് താമസിച്ചതിനും ഗാർഹികത്തൊഴിലാളിക്ക് 10,000 ദിർഹം പിഴയും ഒരു മാസത്തെ തടവും വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം തൊഴിലാളിയെ നാടുകടത്തും.

ഗാർഹിക തൊഴിലാളികളെ അനധികൃതമായോ മറ്റുള്ളവരുടെ ഗാർഹിക തൊഴിലാളികളെ സ്വന്തം വീട്ടിൽ തൊഴിലിനായോ നിയമിക്കരുതെന്നും അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ തൊഴിലുടമകൾക്കും കുടുംബത്തിനും ആരോഗ്യപരവും സാമൂഹികപരവുമായ അപകടസാധ്യത വർധിപ്പിക്കുന്നു. തൊഴിലാളിയുടെ സാമൂഹിക പശ്ചാത്തലം, ആരോഗ്യാവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങൾ തൊഴിലുടമ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ യു.എ.ഇ. ഗാർഹിക തൊഴിൽ നിയമപ്രകാരം നിയമനങ്ങൾ നടത്തണമെന്നും അതിനായി അംഗീകൃത ഏജൻസികളെ മാത്രം സമീപിക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *