Your Image Description Your Image Description
Your Image Alt Text

മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ മൂന്ന് പാകിസ്താനികളെ ജിദ്ദയിൽ അറസ്റ്റുചെയ്തതായി സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നർക്കോട്ടിക് കൺട്രോൾ അറിയിച്ചു. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽപെട്ട ഷാബു എന്ന സ്ഥലത്തുവെച്ച് ആംഫിറ്റാമൈൻ വിഭാഗത്തിൽപെട്ട മയക്കുമരുന്ന് വിതരണം ചെയ്ത കുറ്റത്തിന് ഒരു ഇന്ത്യക്കാരനും, ജിസാനിലെ സാംത ഗവർണറേറ്റിൽ ഒരു യെമെൻ പൗരനും സൗദി പൗരനും അറസ്റ്റിലായതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ജിസാനിലെ അൽ-അർദ ജില്ലയിൽ 80 കിലോഗ്രാം ഖാത്ത് കടത്താൻ ശ്രമിച്ചതിന് നാല് യെമനികളെ അതിർത്തി കാവൽ ഗ്രൗണ്ട് പട്രോളിങ്‌ വിഭാഗം അറസ്റ്റ് ചെയ്തു. 70 കിലോഗ്രാം ഖാത്ത് കടത്തിയതിന് അഞ്ച് എത്യോപ്യക്കാരെ അസീർ മേഖലയിലെ അൽ-റബ്വയിൽനിന്നും അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മയക്കുമരുന്നുകടത്തോ അത്തരം ഇടപാട് സംബന്ധിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *