Your Image Description Your Image Description
Your Image Alt Text

യു.എ.ഇ.യുടേത് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടാണെന്ന് പാസ്പോർട്ട് പവർ ഇൻഡക്സ് റിപ്പോർട്ട്. വർഷങ്ങളോളം സൂചികയിൽ നെതർലൻഡ്‌സായിരുന്നു ഒന്നാംസ്ഥാനത്ത്.

യു.എ.ഇ. പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തെ 180 രാജ്യങ്ങൾ എളുപ്പത്തിൽ സന്ദർശിക്കാം. ഇതിൽ 131 രാജ്യങ്ങളിൽ മുൻകൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസനേടിയും പ്രവേശിക്കാൻ കഴിയും. ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനി, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ് എന്നിവയാണ് രണ്ടാംസ്ഥാനത്ത്.

ഈ അഞ്ചുരാജ്യങ്ങളുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച് മുൻകൂർവിസയില്ലാതെയും ഓൺ അറൈവൽ വിസനേടി 178 രാജ്യങ്ങളിൽ പ്രവേശിക്കാൻ സാധിക്കും. സ്വീഡൻ, ഫിൻലൻഡ്, ലക്‌സംബർഗ്, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ് എന്നീ അഞ്ച് രാജ്യങ്ങളാണ് മൂന്നാംസ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച് 177 രാജ്യങ്ങളിൽ മുൻകൂട്ടി വിസനേടാതെ ഓൺഅറൈവൽ വിസനേടി പ്രവേശിക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *