Your Image Description Your Image Description

കോഴിക്കോട്: മാർഗ്ഗതടസം സൃഷ്ടിച്ച് റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത ഡ്രൈവർക്ക് നേരെ മർദനം. കാർ മാറ്റാനായി ആവശ്യപ്പെട്ടതിനാണ് സ്വകാര്യ ബസിലെ ഡ്രൈവറെ മർദ്ദനത്തിനിരയാക്കിയത്. വടകര – തൊട്ടിൽ പാലം റൂട്ടിലോടുന്ന മഹബൂബ് ബസിന്‍റെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലിനാണ് മർദനമേറ്റത്. ഡ്രൈവറെ ഹെൽമെറ്റുകൊണ്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. സംഭവത്തിൽ ഇതേ നാട്ടുകാരനായ മുഹമ്മദ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാത്രി മൊകേരിക്കടുത്ത് ചട്ട മുക്കിലായിരുന്നു സംഭവം. റോഡിൽ എതിർവശത്ത് ഒരു വാഹനം റോഡിൽ പാര്‍ക്ക് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നായിരുന്നു മർദനം. ഡ്രൈവര്‍ ബസിൽ നിന്ന് ഇറങ്ങുന്നതും കാര്‍ നിന്നിറങ്ങിയ ആൾ ഹെല്‍മെറ്റ് കൊണ്ട് അടിക്കുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

സമാനമായ രീതിയിൽ മറ്റൊരു സംഭവം കഴിഞ്ഞ ദിവസം മലപ്പുറത്തും ഉണ്ടായിരുന്നു. മലപ്പുറം എടപ്പാളിൽ ഹോൺ മുഴക്കിയതിന്റെ പേരിലായിരുന്നു കാർ യാത്രികന് മർദ്ദനമേറ്റത്. പാലക്കാട് തൃത്താല സ്വദേശി ഇർഷാദിനാണ് മർദ്ദനമേറ്റത്. എടപ്പാളിൽ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. സംഭവത്തിൽ ചങ്ങരംകുളം സ്വദേശി സുമേഷിനെതിരെ പൊലീസ് കേസെടുത്തു. ഇയാളിൽ നിന്ന് നേരത്തെ കഞ്ചാവ് പിടികൂടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. അക്രമി യുവാവിന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *