Your Image Description Your Image Description

കൊ​ച്ചി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യ​തോ​ടെ മു​ന​മ്പ​ത്ത് സ​മ​ര​ക്കാ​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച് സമരക്കാർ പ്ര​ക​ട​നം ന​ട​ത്തി. റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്നും മു​ന​മ്പം സ​മ​ര സ​മി​തി അ​റി​യി​ച്ചു.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് രാ​ജ്യ​സ​ഭ​യി​ലും “വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ -2025’പാ​സാ​യ​ത്. 128 പേ​രാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ബി​ല്ലി​നെ പി​ന്തു​ണ​ച്ച​ത്. 95 പേ​ർ ബി​ല്ലി​നെ എ​തി​ർ​ത്തു.

പ്ര​തി​പ​ക്ഷം നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി ശ​ബ്ദ​വോ​ട്ടോ​ടെ ത​ള്ളി. രാ​ഷ്ട്ര​തി അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ നി​യ​മ​ത്തി​ന്‍റെ പേ​ര് “ഏ​കീ​കൃ​ത വ​ഖ​ഫ് മാ​നേ​ജ്മെ​ന്‍റ്, എം​പ​വ​ർ​മെ​ന്‍റ്, എ​ഫി​ഷ്യ​ൻ​സി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ക്‌​ട് 1995’എ​ന്നാ​യി മാ​റും.

Leave a Reply

Your email address will not be published. Required fields are marked *