Your Image Description Your Image Description

രണ്ട് ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിയൽമി.കഴിഞ്ഞ വർഷത്തെ നാർസോ 70 പ്രോ, നാർസോ 70x എന്നിവയുടെ പിൻഗാമികളായാണ് ഈ രണ്ട് കിടിലൻ ഫോണുകൾ എത്തുന്നത്. ലോഞ്ചിന് മുമ്പായി തന്നെ പുതിയ ഫോണുകളുടെ വിലയും സ്പെസിഫിക്കേഷനും ലീക്കായിട്ടുണ്ട്. റിയൽമി നാർസോ 80 പ്രോ 5ജിയും നാർസോ 80എക്സും ഏപ്രിൽ ഒമ്പതിന് ഉച്ചയ്ക്ക് 12 മണിക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

ലോഞ്ച് കഴിഞ്ഞാൽ രണ്ട് ഫോണുകളും ആമസോണിൽ നിന്ന് വാങ്ങാം. റിയൽമി നാർസോ 80 പ്രോ 5ജിയും നാർസോ 80എക്സും പരസ്പരം വ്യത്യാസങ്ങൾ കുറവാണ്. നാർസോ 80 പ്രോ 5ജി 20,000 രൂപയിൽ താഴെ വിലയിൽ ആരംഭിക്കുമെന്ന് സൂചനയുണ്ട്.

20,000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 SoC സഹിതം വരുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റിയൽമി നാർസോ 80 പ്രോ 5ജിയും നാർസോ 80x 5ജിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2.6GHzൽ നാല് ആം കോർടെക്സ്-A78 കോറുകളും 2.0GHzൽ പ്രവർത്തിക്കുന്ന നാല് ആം കോർടെക്സ്-A55 കോറുകളും റിയൽമി നാർസോ 80 പ്രോയിലുണ്ടാവാം.

ലീക്കായ വിവരങ്ങളനുസരിച്ച് റിയൽമി നാർസോ 80 പ്രോ 5ജി 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും. നാർസോ 80 പ്രോ 5ജി 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള ഒരു വളഞ്ഞ ഡിസ്‌പ്ലേയുമായി വരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 120Hz വരെ പുതുക്കൽ നിരക്കും 2,000nsti പീക്ക് തെളിച്ചവും ഉള്ള 6.68 ഇഞ്ച് OLED Esports ഡിസ്പ്ലേയാണ് നാർസോ 80x 5ജിയിൽ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *