Your Image Description Your Image Description
Your Image Alt Text

റിയാദ്: സൗദിയിലേക്ക് സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കൾക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് കസ്റ്റംസ് ആൻഡ് സകാത്ത് അതോറിറ്റി.

വിദേശത്ത് കഴിഞ്ഞതിൻറെ രേഖകള്‍, പുതതായി രാജ്യത്ത് താമസിക്കുന്നതിന് നേടിയ വിസാരേഖകള്‍ ഒപ്പം താമസ ഇടവുമായി ബന്ധപ്പെട്ട രേഖകള്‍, സർക്കാര്‍ തലത്തിലെ വകുപ്പ് മേധാവികള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ ഇതിനായി ഹാജരാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

കൃത്യമായ ഡോക്യുമെൻറുകള്‍ സമർപ്പിക്കുന്നവർക്ക് മാത്രമാകും ഇളവ് ലഭിക്കുക.  ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത് തങ്ങിയ സ്വദേശികൾക്കും പുതുതായി രാജ്യത്തേക്ക് എത്തുന്ന വിദേശികൾക്കും ഇളവ് ലഭ്യമാകും.

വ്യക്തിഗത ആവശ്യത്തിനുള്ളതും ഉപയോഗിച്ചതുമായ വീട്ടുപകരണങ്ങള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് നികുതി ഇളവ്. നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളില്‍ നിന്നും ഒഴിവ് നൽകും. വ്യോമ- കര- നാവിക അതിർത്തികള്‍ വഴിയെത്തുന്ന വസ്തുക്കൾക്കാണ് ആനുകൂല്യം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *