Your Image Description Your Image Description

സൗദിയുടെ ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. പര്യവേക്ഷകർക്കുള്ള ഗവേഷണങ്ങൾക്കായാണ് ഫലക് എന്ന പേരിൽ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നിൽകുന്നതായിരിക്കും ദൗത്യം.

സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ഒൻപത് എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഏപ്രിൽ 1ന് പുലർച്ചെ 4.46 നായിരുന്നു വിക്ഷേപണം.

ബഹിരാകാശ പര്യവേക്ഷണങ്ങളിൽ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പഠനങ്ങൾക്കായാണ് ഈ ദൗത്യം. ബഹിരാകാശത്തിൽ ദീർഘകാലം തുടരുമ്പോഴാണ് ഇത്തരം പ്രയാസങ്ങൾ അനുഭവപെടുക. ഇതിനായുള്ള ശാസ്ത്രീയ വിശദീകരണം, പരിഹാര മാർഗങ്ങൾ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *