Your Image Description Your Image Description

ഐപിഎൽ 18–ാം സീസണിൽ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഇതുവരെ ഒരു ട്രോഫി പോലും നേടാനാകാത്ത ആർസിബിയെ ‘പാവപ്പെട്ടവർ’ എന്ന് വിശേഷിപ്പിച്ച സേവാഗ്, അവർ ഒന്നാം സ്ഥാനത്ത് എത്ര നാളുണ്ടാകുമെന്ന് ആർക്കറിയാമെന്ന് പരിഹസിച്ചു.

‘ഇടയ്ക്ക് ആർബിയെപ്പോലുള്ള പാവപ്പെട്ട ടീമുകളും ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ഫോട്ടോയൊക്കെ എടുക്കുകയും ചെയ്യട്ടെ. അവർക്ക് ഈ ഒന്നാം സ്ഥാനം എത്രനാളുണ്ടാകുമെന്ന് ആർക്കറിയാം. ഞാൻ പണത്തെക്കുറിച്ചാണ് പറയുന്നത് എന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്? അല്ല. പണത്തിന്റെ കാര്യത്തിൽ അവർ തീർച്ചയായും സമ്പന്നരാണ്. ഓരോ സീസണിലും 400–500 കോടി രൂപ നേടുന്നുണ്ടാകും. അതേക്കുറിച്ചല്ല ഞാൻ പറയുന്നത്. ഇതുവരെ ഒരു ട്രോഫി പോലും നേടാത്തതിനെക്കുറിച്ചാണ്. അതുകൊണ്ടാണ് ഞാൻ അവരെ പാവപ്പെട്ടവരെന്ന് വിശേഷിപ്പിച്ചത്’, സേവാഗ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *