Your Image Description Your Image Description

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് അല്ലു അർജ്ജുൻ നായകനായ പുഷ്പ 2. അല്ലു അർജ്ജുന് പാന്‍ ഇന്ത്യന്‍ പദവി നല്‍കിയ ചിത്രം കൂടിയാണിത്. ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അല്ലു അർജ്ജുന്‍റെ മാറുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു.

അതിന് ശേഷം അല്ലു അർജ്ജുൻ അറസ്റ്റിലാകുകയും വലിയ വിവാദങ്ങൾക്ക് അത് വഴിതെളിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ പുഷ്പ 2വിന്‍റെ വിജയം നടനെ ആഹ്ലാദിപ്പിച്ചില്ലെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ന്യൂമറോളജി പ്രകാരം അല്ലു അർജ്ജുൻ പേര് മാറ്റാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിജയം കൂടുതൽ മെച്ചപ്പെടുത്താനും കരിയർ ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിന്‍റെ ഭാഗമായി തന്റെ പേരിൽ രണ്ട് ‘യു’കളും രണ്ട് ‘എൻ’കളും ചേർക്കാൻ നടൻ പദ്ധതിയിടുന്നതായാണ് വിവരം.

തെലുങ്ക് സോഷ്യൽ മീഡിയയിൽ ഉടനീളം ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ അല്ലു അർജ്ജുനുമായി അടുപ്പമുള്ള ആരും ഇതുവരെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അല്ലു അർജ്ജുന്‍റെ അടുത്ത പടം അറ്റ്ലിക്കൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താൽക്കാലികമായി AA22 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ ആദ്യ പ്രഖ്യാപനം അല്ലു അർജ്ജുന്‍റെ ജന്മദിനമായ ഏപ്രിൽ എട്ടിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *