Your Image Description Your Image Description
Your Image Alt Text

ദേ​ശീ​യ അ​സം​ബ്ലി സെ​ക്ര​ട്ട​റി ഒ​സാ​മ അ​ൽ ഷ​ഹീ​ൻ എം.​പി കു​വൈ​ത്ത് ഡെ​മോ​ക്രാ​റ്റി​ക് ഫോ​റം (കെ.​ഡി.​എ​ഫ്) കേ​ന്ദ്ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ന്ദ​ർ അ​ൽ ഖൈ​റാ​ൻ ഇസ് ലാമിക് കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ മൂ​വ്‌​മെ​ന്‍റ് (ഐ.​സി.​എം) ഡെ​പ്യൂട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​സ്രാ അ​ൽ മാ​ത്തൂ​ഖ് എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫ​ല​സ്തീ​ൻ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഇ​രു വി​ഭാ​ഗ​വും ന​ട​ത്തി​വ​രു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ൽ ഷ​ഹീ​ൻ ന​ന്ദി അ​റി​യി​ച്ചു.

ഫ​ല​സ്തീ​നെ പി​ന്തു​ണ​ക്കുന്ന പ്ര​ത്യേ​ക ദേ​ശീ​യ അ​സം​ബ്ലി സെ​ഷ​നി​ൽ അ​വ​ത​രി​പ്പി​ച്ച ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ അ​ദ്ദേ​ഹം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കു​വൈ​ത്തി​ലെ ഫ​ല​സ്തീ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ഭാ​ര്യ​മാ​രെ​യും കു​ട്ടി​ക​ളെ​യും കു​ടും​ബ വി​സ​യി​ൽ കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്കു​ക, പ​രി​ക്കേ​റ്റ ഫ​ല​സ്തീ​നി​ക​ളെ കു​വൈ​ത്ത് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, സ​യ​ണി​സ്റ്റ് സ്ഥാ​പ​ന​ത്തി​നെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *