Your Image Description Your Image Description
Your Image Alt Text

കുവൈത്ത് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേൽ ആപ്പ് കൂടുതല്‍ ജനകീയമാകുന്നു.2021 സെപ്റ്റംബർ 15-ന് ആരംഭിച്ച സേവന ആപ്പ് 30 ദശലക്ഷം സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കിയായതായി ഏകീകൃത സർക്കാർ ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവായ യൂസഫ് കാസം അറിയിച്ചു.

മൊബൈല്‍ ആപ്പ് വന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റെസിഡന്‍സി തുടങ്ങിയ നിരവധി ഡിജിറ്റല്‍ സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ അവതരിപ്പിച്ചത്.

ഇതോടെ സര്‍ക്കാര്‍ സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം ത്വരിതപ്പെടുത്തുവാനും കാത്തിരിപ്പില്ലാതെ ഉപഭോക്താക്കള്‍ക്ക് സേവന ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുന്നതായി യൂസഫ് കാസം പറഞ്ഞു.നിലവില്‍ 35 വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ 356 ഇലക്‌ട്രോണിക് സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ ലഭ്യമായിട്ടുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *