Your Image Description Your Image Description

ഇന്ത്യയിൽ ലോഞ്ച് ചെയ്ത പിക്സൽ 9എ (Google Pixel 9a) ഏപ്രിൽ 16 ന് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും എന്ന് ഇപ്പോൾ ഗൂഗിൾ ​ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ മാത്രമല്ല, മറ്റ് വിവിധ രാജ്യങ്ങളിൽ ഈ ഫോൺ ലഭ്യമാകുന്ന തിയതിയും ഇപ്പോൾ ഗൂഗിൾ വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച പിക്സൽ 9എ ലോഞ്ച് ചെയ്തെങ്കിലും എപ്പോഴാണ് ഇത് വിൽപ്പനയ്ക്ക് എത്തുക എന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നില്ല. അ‌തിനാലാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിലെ ഓപ്പൺ സെയിൽ തിയതി പ്രത്യേകമായി അ‌റിയിച്ചിരിക്കുന്നത്. ഇത് പ്രകാരം ഏപ്രിൽ 16ന് ആണ് പിക്സൽ 9എയുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുക.

പിക്സൽ 9എ ആദ്യം വിൽപ്പനയ്ക്ക് എത്തുക ഇന്ത്യയിലല്ല. ഏപ്രിൽ 10ന് യുഎസ്, കാനഡ, യുകെ എന്നിവിടങ്ങിൽ ആണ് ഇത് ആദ്യം ലഭ്യമാകുക. തുടർന്ന് ഏപ്രിൽ 14ന് ജർമ്മനി, സ്പെയിൻ, ഇറ്റലി, അയർലൻഡ്, ഫ്രാൻസ്, നോർവേ, ഡെൻമാർക്ക്, സ്വീഡൻ, നെതർലാൻഡ്‌സ്, ബെൽജിയം, ഓസ്ട്രിയ, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ്, പോളണ്ട്, ചെക്കിയ, റൊമാനിയ, ഹംഗറി, സ്ലൊവേനിയ, സ്ലൊവാക്യ, ലിത്വാനിയ, എസ്റ്റോണിയ, ലാത്വിയ, ഫിൻലാൻഡ് എന്നിവിടങ്ങളിൽ വിൽപ്പനയ്ക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *