എമ്പുരാന്‍ സിനിമ വിവാദത്തിലും അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
സമ്മര്‍ദത്തിന് വഴങ്ങിയല്ല റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും മോഹന്‍ലാലിന് മുഴുവന്‍ കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള മേജര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ വാദം ആന്റണി പെരുമ്പാവൂര്‍ പൂര്‍ണമായി തള്ളി. കഥ ആര്‍ക്കും അറിയാതെയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.