Your Image Description Your Image Description

മ്യാൻമാർ : മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ രണ്ടായിരം കടന്നു. മൂവായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മ്യാന്‍മറില്‍ ഭരണകൂടം ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

രക്ഷാദൗത്യമേഖലയിലേക്ക് ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ ദൗത്യം തുടരുകയാണ്. ഇന്ത്യ ഇതുവരെ 137 ടണ്‍ വസ്തുക്കളാണ് എത്തിച്ചത്. മ്യാന്‍മര്‍ ജനതയ്ക്കായി യുകെ സര്‍ക്കാര്‍ ഒരു കോടി പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും ചൈനയും സഹായ വാഗ്ദാനം ദുരിതാശ്വാസ സഹായങ്ങള്‍ അയച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *