Your Image Description Your Image Description

ജര്‍മനിയില്‍ പണപ്പെരുപ്പ നിരക്കിൽ കുറവ് രേഖപ്പെടുത്തി. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഉപഭോക്തൃ വിലകൾ 2.2 ശതമാനം വർധിച്ചതായും എസ്റ്റിമേറ്റിൽ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇത് 2.3 ശതമാനമായിരുന്നു. എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് മാർച്ചിൽ വിലകൾ 0.3 ശതമാനം ഉയർന്നു. കണക്കുകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, ഭക്ഷ്യവിലകൾ 2.4 ശതമാനം വർധിച്ചു. അതേസമയം സേവനങ്ങളുടെ വിലയിൽ മാർച്ചിൽ വർഷം തോറും 3.8 ശതമാനം വർധനവുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *