Your Image Description Your Image Description

ഇന്ത്യൻ ക്രിക്കറ്റ് യുവ താരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിടുന്നു. താരം ​ഗോവ ടീമിലേക്കാണ് മാറുന്നത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ അടുത്ത സീസണിൽ ജയ്സ്വാൾ ​ഗോവ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകും. ഇന്ത്യൻ ഓപണിങ് ബാറ്ററുടെ ടീം മാറ്റം ​ഗോവ ക്രിക്കറ്റ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഉത്തർപ്രദേശുകാരനായ ജയ്സ്വാൾ ചെറുപ്പത്തിൽ തന്നെ മുംബൈയിലേക്കെത്തിയതാണ്. ഉത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജയ്സ്വാൾ 10-ാം വയസിലാണ് ക്രിക്കറ്റിനായി മുംബൈയിലേക്ക് വണ്ടികയറുന്നത്. ക്രിക്കറ്റ് മൈതാനത്തെ ടെന്റുകളിലായിരുന്നു താരത്തിന്റെ ഉറക്കം.

ജ്വാല സിങ് എന്ന പരിശീലകന്റെ ശ്രദ്ധയിൽപ്പെട്ടതാണ് ജയ്സ്വാളിന്റെ കരിയറിന്റെ വഴിത്തിരിവായത്. ജയ്സ്വാളിന് ഭക്ഷണവും താമസവും ഒപ്പം ക്രിക്കറ്റ് പരിശീലനവും ജ്വാല സിങ് വഴി ലഭിച്ചു. 2018ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ജയ്സ്വാളെത്തി. മുംബൈയുടെ രഞ്ജി ടീമിലും മികച്ച പ്രകടനം നടത്തിയതോടെ താരത്തെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. പിന്നാലെ ഇന്ത്യയുടെ ദേശീയ ടീമിലും ജയ്സ്വാൾ നിർണായക സാന്നിധ്യമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *