Your Image Description Your Image Description

 

2024ൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ വെബ് സീരിസായ ഹീരാമണ്ടി: ദി ഡയമണ്ട് ബസാറിലെ അദിതി റാവു ഹൈദരിയുടെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഏറെ ശ്രദ്ധ നേടിയ ഈ വേഷം പ്രൊഫഷണൽ രംഗത്ത് ഒരു ഗുണവും ചെയ്തില്ലെന്നാണ് നടി വെളിപ്പെടുത്തിയത്. “ഹീരാമണ്ടിക്ക് ശേഷം, എല്ലാവരും അടുത്ത ജോലിയിലേക്ക് പോയി,എന്‍റെ വേഷം ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടു, ഇനി നല്ല സംഭവങ്ങളുടെ അവസര മഴയായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ശരിക്കും സംഭവിച്ചത് അതിന് ശേഷം വരള്‍ച്ചയായിരുന്നു”.

സുഹൃത്തും നൃത്തസംവിധായകയുമായ ഫറാ ഖാനുമായി അവരുടെ യൂട്യൂബിലെ കുക്കറി ഷോയില്‍ സംസാരിക്കവേ അദിതി പറഞ്ഞു.ഈ പ്രതികരണത്തില്‍ അത്ഭുതപ്പെട്ട ഫറ, അത്തരത്തില്‍ അവസരം കുറഞ്ഞതുകൊണ്ടാണോ വിവാഹം കഴിച്ചത് എന്ന് ചോദിച്ചു. “ശരിക്കും അങ്ങനെ ഇല്ല, ജോലിയില്‍ നിന്ന് മാറി നിന്ന് വിവാഹത്തിനും, അതിന് ശേഷം തിരിച്ച് ജോലിയിലേക്കും പോകാന്‍ വേണ്ട തയ്യാറെടുപ്പോടെയാണ് വിവാഹം കഴിച്ചത്. എന്തായാലും വിവാഹം വളരെ രസകരമായിരുന്നു” എന്ന് അദിതി മറുപടി നൽകി.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അദിതി കാമുകനും നടനുമായ സിദ്ധാർത്ഥിനെ വിവാഹം കഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *