Your Image Description Your Image Description

സംസ്ഥാനത്ത് അടുത്ത അദ്ധ്യായന വർഷം മുതൽ സ്കൂളുകളിൽ സൂംബാ ഡാൻസ് പഠിപ്പിക്കും.ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലാണ് സുംബാ ഡാൻഡ് പഠിപ്പാനുള്ള നിർദ്ദേശമുണ്ടായത്. അടുത്ത അദ്ധ്യയന വർഷം മുതൽ  നടപ്പാക്കുമെന്ന്  മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

അദ്ധ്യാപക -വിദ്യാർത്ഥി- രക്ഷാകർതൃ ബന്ധം ദൃഢമാക്കും. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങൾ മനസ്സിലാക്കാൻ അദ്ധ്യാപകർക്കായി നവീകരിച്ച പരിശീലന പദ്ധതി തയ്യാറാക്കും. മുമ്പൊക്കെ തീക്ഷ്ണ ജീവിതാനുഭവങ്ങൾ പാഠാവലിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീടതിൽ ഭംഗം വന്നു. ഇക്കാര്യം എസ്.സി.ഇ.ആർ.ടി പരിശോധിക്കും. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങളേർപ്പെടുത്തും. യോഗയോ വ്യായാമങ്ങളോ സംഘടിപ്പിക്കും. മയക്കുമരുന്ന് ഉപയോഗത്തിൽപ്പെടുന്ന കുട്ടികൾക്കും അക്രമങ്ങൾക്കിരയായവർക്കും കൗൺസിലിംഗ് ശക്തിപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *