Your Image Description Your Image Description

കുംഭമേളയിലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ സനോജ് മിശ്ര ബലാത്സംഗ കേസിൽ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ഇയാൾ പെൺകുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

ടിക്ക് ടോക്ക്, ഇൻസ്റ്റ​ഗ്രാം വഴി 2020-ലാണ് സംവിധാകനെ പരിചയപ്പെടുന്നതെന്ന് യുവതി പറഞ്ഞു. ഝാൻസിയിലായിരുന്നു ആ സമയം താമസിച്ചിരുന്നത്. ഇടയ്‌ക്ക് വല്ലപ്പോഴും ഇവർ തമ്മിൽ സംസാരിച്ചിരുന്നു. 2021 ജൂൺ 17ന് തന്നെ മിശ്ര വിളിക്കുകയും ഝാൻസിയിലെ റെയിൽവേ സ്റ്റേഷനിലുണ്ടെന്ന് പറയുകയും ചെയ്തു.എന്നാൽ നേരിൽ കാണാൻ താൻ വിസമ്മതിച്ചു. തുടർന്ന് മിശ്ര ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനെ തുടർന്ന് പേടിച്ച യുവതി പിറ്റേന്ന് കാണാമെന്ന് സമ്മതിച്ചു. പിറ്റേന്ന് മിശ്ര റിസോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി. തന്റെ ന​ഗ്ന വീഡിയോകൾ ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

നേരത്തെ മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മൊണാലിസ എന്ന മോനി ഭോസ്‌ലെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് സംവിധായകന്‍ സനോജ് മിശ്ര വെളിപ്പെടുത്തിയിരുന്നു. മൊണാലിസയെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷമാണ് സനോജ് തന്റെ അടുത്ത സിനിമയിലെ നടിയാക്കുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത സിനിമയായ ദ ഡയറി ഓഫ് മണിപ്പുര്‍ എന്ന സിനിമയിലാണ് അവസരം നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *