Your Image Description Your Image Description

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടലിൽ വനിത മാവോസ്റ്റിനെ വധിച്ച് സുരക്ഷ സേന. തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോസ്റ്റിനെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ വധിച്ചത്. ദന്തേവാഡയിലായിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. റൈഫിൾ, വെടിയുണ്ടകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയും കണ്ടെടുത്തു.

ദന്തേവാഡ ജില്ലയിലെ ഗീദം പൊലീസ് സ്റ്റേഷന് സമീപത്തെ അതിർത്തി പ്രദേശങ്ങളായ നെൽ​ഗോഡ, അകേലി, ബെൽനാർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വാറങ്കലിൽ താമസിച്ച് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന രേണുക എന്ന ബാനുവാണ് കൊല്ലപ്പെട്ടത്. രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *