Your Image Description Your Image Description
Your Image Alt Text

കുവൈത്ത്സിറ്റി:  ഫലസ്തീൻ ജനതക്ക് കൈത്താങ്ങായി കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍.

ഭാരവാഹികള്‍ ജംഇയ്യത്ത് ഇഹിയാഉത്തുറാസ് ഇന്ത്യൻ കോണ്ടിനെന്‍റല്‍ ചെയര്‍മാൻ ശൈഖ് ഫലാഹ് ഖാലിദ് അല്‍ മുതൈരിക്ക് സഹായം കൈമാറി. പ്രവര്‍ത്തകര്‍, മദ്റസ വിദ്യാര്‍ഥികള്‍, അനുഭാവികള്‍ എന്നിവരില്‍നിന്ന് സമാഹരിച്ചതാണിത്.

കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍ ഭാരവാഹികളായ സുനാശ് ഷുക്കൂര്‍, മുഹമ്മദ് അസ്‌ലം കാപ്പാട്, സ്വാലിഹ് സുബൈര്‍, അബ്ദുല്‍ അസീസ് നരക്കോട്, അസ്‌ഹര്‍ അത്തേരി, ഹാഫിദ് മുഹമ്മദ് അസ്‌ലം എന്നിവര്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *