Your Image Description Your Image Description
Your Image Alt Text

കുവൈത്ത്സിറ്റി: കുവൈത്തിൽ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം പിടിയില്‍. 4,000 കുവൈത്ത് ദീനാര്‍ വാങ്ങിയാണ് ആവശ്യക്കാര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയിരുന്നത്.

പൂര്‍ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ കോമേഴ്‌സ് ഇൻസ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തത്.

തുക ഗഡുക്കളായി അടക്കാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. പരിശോധനയില്‍ പതിനഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങളും വിശദാംശങ്ങളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *