Your Image Description Your Image Description
Your Image Alt Text

കിസാൻ സമ്മാൻ നിധിയിലൂടെ കഴിഞ്ഞ വർഷം തിരുവനന്തപുരം ജില്ലയിൽ തപാൽ വകുപ്പിലൂടെ  8.07 കോടി രൂപ വിതരണം ചെയ്തു. 17,875 കർഷകർക്കാണ് ഇന്ത്യ പേയ്മെന്റ്റ്സ് ബാങ്ക് അക്കൗണ്ട് മുഖേന തുക വിതരണം ചെയ്തതെന്ന് തിരുവനന്തപുരം നോർത്ത് ഡിവിഷൻ പോസ്റ്റൽ  വിഭാഗം സീനിയർ സൂപ്രണ്ട് അറിയിച്ചു.

ബാങ്ക് അക്കൗണ്ടിൽ ആധാർ സീഡ് ചെയ്യാത്തവർക്കും, സീഡിംഗ് പരാജപ്പെട്ടു സബ്സിഡി ലഭിക്കാത്തവർക്കും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് വഴി ആധാർ സീഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. 2024 ജനുവരി 15 നുള്ളിൽ ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ് പൂർത്തിയാക്കുന്നവർക്കായിരിക്കും അടുത്ത പിഎം കിസാൻ ഗഡു നൽകുക. തിരുവനന്തപുരം  ജില്ലയിൽ  20,478 കർഷകർ ഇനിയും ആധാർ – ബാങ്ക് അക്കൗണ്ട് സീഡിംഗ് പൂർത്തിയാക്കാനുണ്ട്.

ജനുവരി 15 ന് മുൻപായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ടതാണ്. പിഎം കിസാൻ സമ്മാൻ നിധി കൂടാതെ തൊഴിലുറപ്പ് വേതനം, പിഎം മാതൃത്വ വന്ദന യോജന, പാചക വാതക സബ്‌സിഡി, കേന്ദ്ര സാമൂഹിക സുരക്ഷ പെൻഷൻ എന്നിവയും  ഈ അക്കൗണ്ട് വഴി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *