Your Image Description Your Image Description

ഇടക്കൊച്ചി ശ്മശാനത്തിന് സമീപം തണ്ണീർത്തടം നികത്തുവാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പോലീസ് പിടിയിലായി. തണ്ണീർത്തടം നികത്താൻ കരാർ ഏറ്റെടുത്തയാൾ ഉൾപ്പെടെയാണ് പിടിയിലായത്. കുറച്ച് നാളുകളായി ഇവിടെ നികത്തൽ നടന്നുവരുകയാണ്. ഇത് തടഞ്ഞുകൊണ്ട് വില്ലേജ് ഓഫീസർ മൂന്ന് തവണ സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. വീണ്ടും നികത്തൽ തുടർന്നപ്പോൾ സബ് കളക്ടർ ഇടപെട്ടു.

കൗൺസിലർ അഭിലാഷ് തോപ്പിലിന്റെ അഭ്യർഥനയെ തുടർന്ന് സബ് കളക്ടർ കെ. മീര സ്ഥലം സന്ദർശിക്കുകയും തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ആ നിർദേശം നിലനിൽക്കുമ്പോഴാണ് ഇവിടെ വീണ്ടും നികത്തൽ ജോലികൾ നടന്നത്. പകൽസമയത്ത് തണ്ണീർത്തടം നികത്താൻ ശ്രമിക്കുമ്പോൾ നാട്ടുകാരിൽ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്. പള്ളുരുത്തി സ്റ്റേഷനിൽ നിന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം മൂന്ന് തൊഴിലാളികളെയും പിടികൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *